വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി, ആസൂത്രിത ശ്രമമെന്ന് ചെയർമാൻ

News Desk
0 Min Read

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ട്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ബോർഡ് പിരിച്ചുവിടൽ തീരുമാനം സർക്കാരിന്റെ ആസൂത്രിതമായ ശ്രമമായിരിക്കാമെന്ന് ചെയർമാൻ കെ.എസ്. ഹംസ പ്രതികരിച്ചു. നിയമം മറികടക്കാൻ ആർക്കും കഴിയില്ല. പിരിച്ചുവിടൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും വഴിയിൽ തടഞ്ഞു നിർത്തി, പിടിച്ചുപറിക്കാർ കാത്തു നിൽക്കുന്നുണ്ട് എന്ന് പറഞ്ഞപോലെയാണ് കാര്യങ്ങളെന്നും നിലവിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും ഹംസ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!