ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം

News Desk
1 Min Read

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇതിന്റെ ഭാ​ഗമായി കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. ഇടതു പാർട്ടികളുടെ സംയുക്ത പ്രതിഷേധം ഡൽഹിയിൽ നടക്കും. ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ജയിൽ നിറക്കൽ സമരത്തിന് സിജെപിയും ആഹ്വാനം ചെയ്തു.

രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. വിവിധ സംസ്ഥാനങ്ങളിലായാണ് കോൺഗ്രസിന്റെ സമരപരിപാടികൾ നടക്കുക. വോട്ട് മോഷ്ടിക്കാൻ ബിജെപിയെ തിരഞ്ഞെടുപ്പ് കമ്മീഷണർ സഹായിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും കോൺഗ്രസ് ഇന്ന് വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജാർഖണ്ഡിൽ സിഇഒ ഓഫീസ് ഉപരോധിക്കും. തെലുങ്കാനയ ബിഹാർ, ഗോവ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് നടക്കുന്ന പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. അഞ്ച് ഇടത് പാർട്ടികൾ സംയുക്തമായി നടത്തുന്ന പ്രതിഷേധം ഇന്ന് ഡൽഹിയിൽ നടക്കും.

ഒരാഴ്ച നീളുന്ന പ്രതിഷേധത്തിനാണ് ഇടത് പാർട്ടികളുടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടതു വിദ്യാർഥി സംഘടനകളുടെ സമരവും ഡൽഹിയിൽ നടക്കും. പ്രതിപക്ഷ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വാരണാസിയിൽ ഗ്യാനേഷ് കുമാർ ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന വോട്ടർ ബോധവത്കരണ പരിപാടി റദ്ദാക്കി.

ഘടകകക്ഷികളുടെ എതിർപ്പ് മറികടന്നും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് തുടരാൻ തന്നെയാണ് ബിജെപി തീരുമാനം. ശിവാജി പാർക്കിൽ നിശ്ചയിച്ച് സമരത്തിന് അനുമതി നിഷേധിച്ചതോടെയാണ് സിജെപിയുടെ ജയിൽ നിറക്കൽ സമരം. മറ്റൊരു വേദി കണ്ടെത്താനുള്ള പൊലീസ് നിർദേശം അവഗണിക്കുകയാണ് സിജെപി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!