റിയാദ്: ഓരോ വർഷവും സെപ്റ്റംബർ 23-ന് സഊദി അറേബ്യ ആഘോഷിക്കുന്ന ദേശീയ ദിനത്തോടനുബന്ധിച്ച്, ജിദ്ദ, റിയാദ്, ഖോബാർ എന്നിവിടങ്ങളിൽ പ്രതിരോധ മന്ത്രാലയം വ്യോമാഭ്യാസ പ്രകടനങ്ങൾ (air shows) സംഘടിപ്പിക്കുന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും വേദികളും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
ജിദ്ദയിൽ, ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് മുന്നിലുള്ള റോഷൻ വാട്ടർഫ്രണ്ടിൽ നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് പരിപാടികൾ ആരംഭിക്കും. അടുത്ത ഞായറാഴ്ച വരെ ഇത് തുടരും.
റിയാദിൽ, ‘മുൽഹം’ എന്നറിയപ്പെടുന്ന റിയാദ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിൽ വൈകുന്നേരം 4 മണിക്കാണ് പരിപാടികൾ നടക്കുക. സെപ്റ്റംബർ 22, 23 തീയതികളിൽ ആയിരിക്കും ഇവിടെ. ഖോബാറിൽ, പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്ക് മുന്നിലുള്ള ഖോബാർ വാട്ടർഫ്രണ്ടിൽ സെപ്റ്റംബർ 26, 27 തീയതികളിലാണ് പരിപാടികൾ നടക്കുക.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
