ധാക്ക: ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് പോവുകയായിരുന്ന ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. സഹയാത്രക്കാർ നോക്കിനിൽക്കെ രണ്ട് യാത്രക്കാർ പരസ്പരം അടി കൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ രണ്ട് യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നു ‘ധാക്ക ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു. അടിക്കിടയിൽ ഒരു യാത്രക്കാരന്റെ ഷർട്ട് കീറുന്നതും ദൃശ്യങ്ങളിലുണ്ട്. വിമാന ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി. തർക്കത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതർ ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു.
വീഡിയോ
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
