തിരുവനന്തപുരത്തെ നടുക്കി കൊലപാതകം: 17കാരന്റെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ

News Desk
1 Min Read

തിരുവനന്തപുരം:ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. പാങ്ങപ്പാറ സ്വദേശി എം.ഡി. അഭിരാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ അഭിരാമിനെ കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ 17ഉം 19ഉം വയസ്സുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രണയത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. പെണ്‍കുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്ത് പ്രതികൾ അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

പ്ലസ് ടു വിദ്യാർഥിയായ അഭിരാം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സുഹൃത്തുക്കളെ കാണാനായി വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി ഏഴുമണിയോടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, എട്ടരയോടെയും വീട്ടിൽ എത്താതിരുന്നതോടെ കുടുംബം വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!