അനധികൃത വിദേശമദ്യ ശേഖരം; റിപ്പോർട്ടർ ടി വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

News Desk
1 Min Read

കൊച്ചി: അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെയാണ് 63 ലിറ്റർ വിദേശ മദ്യ ശേഖരം ആന്റോയുടെ വീട്ടിൽ കണ്ടെത്തിയത്.

എസ്ഐടി അറിയിച്ചതിനെത്തുടർന്ന് എക്സൈസ് ഇവ പിടിച്ചെടുത്തു. എഫ്ഐആർ ഇല്ലാതെ എത്തിയ എ‌ക്സൈസ് സംഘത്തിന് മുന്നിൽ അറസ്റ്റിന് ആന്റോ വിസമ്മതിച്ചിരുന്നു. പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്. 63 ലിറ്റർ വിദേശമദ്യം വീട്ടിൽ എന്തിന് സൂക്ഷിച്ചു എന്ന ചോദ്യത്തിന് മറുപടിയില്ലാതെ ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!