റിയാദ്: സഊദിയിൽ വിവിധ നഗരങ്ങൾക്കെതിരെ ഹൂതി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ഏറ്റവും ഒടുവിൽ നടന്ന ആക്രമണങ്ങളിൽ 13 പേർക്ക്യാ പരിക്ക് പറ്റിയതായി സഊദി പ്രതിരോധ വകുപ്പ് അറിയിച്ചു. ഇന്നലെ ഖമീസ് മുഷൈത്ത്, അബ്ഹ, തായിഫ് നഗരങ്ങളിലെ ജനവാസ മേഖലകളും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സഊദിയുടെ നേതൃത്വത്തിലുള്ള യമന്‍ സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ ഏഴ് വീടുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
പരുക്കേറ്റവരിൽ ചിലർ ഗുരുതര നിലയിൽ
സഊദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരിൽ ചിലർ ഗുരുതര നിലയിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ കൃത്യമായ സമയവും പരുക്കേറ്റവരുടെ പൗരത്വവും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.
അപായ മുന്നറിയിപ്പ്, പിൻവലിക്കൽ
അതേസമയം, ജിദ്ദ ഉൾപ്പെടെ ആറു നഗരങ്ങളിൽ അപായ സൈറൺമുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച പുലർച്ചെ നടൽകിയ മുന്നറിയിപ്പ് പിന്നീട്ക അപകടവസ്ഥ ഒഴിഞ്ഞതായും സഊദി സിവിൽ ഡിഫൻസ്ടാ പറഞ്ഞു. പടിഞ്ഞാറൻ വ്യാവസായിക നഗരിയായ യാംബു, ജിദ്ദ, അബഹ, ജസാൻ, അൽ ഉല, താഇഫ് എന്നിവയുൾപ്പെടെ ആറ് നഗരങ്ങളിലാണ് അപായ സൈറൺ നൽകിയതും പിന്നീട് അപകടാവസ്ഥ അവസാനിച്ചതായും സിവിൽ ഡിഫൻസ് ചൊവ്വാഴ്ച അറിയിച്ചത്.
പൊതുജനങ്ങൾ ശ്രദ്ധിക്കണം, ഇക്കാര്യങ്ങൾ 👇
അതേ സമയം ആളുകൾ കൂട്ടം ചേരരുതെന്നും ഫോട്ടോ എടുക്കരുതെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യാ പ്രദേശങ്ങളിലുള്ളവർ 911 എന്ന എമർജൻസി നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
നേരത്തെ മേൽ പരാമർശിച്ച നഗരങ്ങളിൽ സിവിൽ ഡിഫൻസ് അപകട നില മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനമോടിക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചാൽ, പാലങ്ങളിൽ നിന്നും ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും മാറി റോഡിന്റെ വശത്തേക്ക് വാഹനം നിർത്തണമെന്നും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകണമെന്നും മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ ജനാലകൾക്കരികെ നിന്ന് മാറി നിൽക്കണമെന്നും തുറന്ന സ്ഥലങ്ങളിലേക്ക് പോകുകയോ ബാൽക്കണിയിലും മേൽക്കൂരകളിലും നിൽക്കുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
