മക്ക ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ അപായ സൈറൺ, അപകടാവസ്ഥ അവസാനിച്ചതായും സന്ദേശം; ആക്രമണഭീതിയൊഴിയാതെ രാജ്യം 

malayalampress
1 Min Read

റിയാദ്: സഊദിക്ക് നേരയുള്ള ഹൂതി ആക്രമണ ഭീഷണി തുടരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച മക്ക ഉൾപ്പെടെ വിവിധ നഗരങ്ങളിൽ അപായ സൈറൺ മുഴക്കി. എന്നാൽ, അൽപ സമയത്തിന് ശേഷം അപകട സാധ്യത ഒഴിഞ്ഞതായും സഊദി സിവിൽ ഡിഫൻസ് അറിയിച്ചു

അൽ ഉല, യാൻബു, തായിഫ്, ജിസാൻ, ജിദ്ദ, മക്ക, ഖമീസ് മുഷൈത്, അബഹ എന്നിവിടങ്ങളിലാണ്അ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി അപായ സൈറൺ മുഴക്കിയത്. അൽപ സമയശേഷം അപകടസാധ്യത ഒഴിഞ്ഞതായും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഭാവിയിൽ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.

മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ജനലുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കിയിരുന്നു. തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതോ ബാൽക്കണികളിലും മേൽക്കൂരകളിലും നിൽക്കുന്നതോ ഒഴിവാക്കണം. അതുപോലെ ഗ്ലാസ് ഭാഗങ്ങളിൽ നിന്നും അപകടസാധ്യതയുള്ള ഇടങ്ങളിൽ നിന്നും അകന്നുനിൽക്കുകയും വേണം.

കെട്ടിടങ്ങൾക്ക് പുറത്തുള്ളവർ ഏറ്റവും അടുത്തുള്ള കെട്ടിടത്തിനുള്ളിലോ ഉറപ്പുള്ള മറയ്ക്ക് പിന്നിലോ അഭയം പ്രാപിക്കണമെന്നും, അപകടസാധ്യതയുള്ള സമയങ്ങളിൽ കൂട്ടംകൂടുന്നതോ ഫോട്ടോ എടുക്കുന്നതോ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു.

വാഹനമോടിക്കുമ്പോൾ മുന്നറിയിപ്പ് ലഭിക്കുകയാണെങ്കിൽ, പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും അകലെയായി റോഡിന്റെ വശത്തേക്ക് വാഹനം മാറ്റിനിർത്തുന്നതും ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതും ഉചിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര സഹായത്തിനായി ബന്ധപ്പെടണമെന്നും  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു; മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ (ഈസ്റ്റേൺ പ്രവിശ്യ) എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 998 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!