ഏവരുടെയും സുരക്ഷ പ്രധാനം; സഊദിയിൽ വിവിധ സ്ഥലങ്ങളിൽ സ്‌കൂളുകൾക് അവധി പ്രഖ്യാപിച്ചു 

malayalampress
1 Min Read

റിയാദ്: സഊദിയിൽ അസീർ മേഖലയിൽ വിവിധ സ്ഥലങ്ങളിൽ ഇന്ന് (ചൊവ്വാഴ്ച) സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്തും, മിതമായതോ കനത്തതോ ആയ മഴയ്ക്കുള്ള സാധ്യതയെക്കുറിച്ച് നാഷണൽ സെന്റർ ഫോർ മെറ്റിയോറോളജിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിയതെന്ന് അസീർ മേഖലയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ വ്യക്തമാക്കി.

അബഹ, ഖമീസ് മുഷൈത്, അഹദ് റാഫിദ, മഹായിൽ അസീർ, റിജാൽ അൽമ, സറാത്ത് അബീദ, അൽ-ഹർജ, അൽ-ഫർഷ, അൽ-റബൂഅ, ദഹ്‌റാൻ അൽ-ജനൂബ് എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. പകരം ‘മദ്രസതി’ (Madrasati) പ്ലാറ്റ്‌ഫോം വഴിയുള്ള വിദൂര പഠനരീതി (distance education) nadakku.

‘ബ്ലാക്ക്ബോർഡ്’ (Blackboard) പ്ലാറ്റ്‌ഫോം വഴി വിദൂര പഠനരീതിയിലേക്ക് മാറാൻ തായിഫ് സർവകലാശാലയും തീരുമാനിച്ചു

നാഷണൽ സെന്റർ ഫോർ മെറ്റിയോറോളജിയുടെ റിപ്പോർട്ടുകളും വിദ്യാർത്ഥികളുടെ സുരക്ഷാ മുൻകരുതലുകളും പരിഗണിച്ച്, തായിഫ് സർവകലാശാലയും കിംഗ് ഖാലിദ് സർവകലാശാലയും ഇന്ന് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ച് വിദൂര പഠനരീതിയിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം തടസ്സമില്ലാതെ പഠനപ്രക്രിയ തുടരുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് കിംഗ് ഖാലിദ് സർവകലാശാല സ്ഥിരീകരിച്ചു.

അൽ-ഹവിയയിലുള്ള പ്രധാന ക്യാമ്പസ്, തായിഫിലെ മറ്റ് ക്യാമ്പസുകൾ, റാനിയ, അൽ-ഖുർമ, തുർബ ഗവർണറേറ്റുകളിലെ സർവകലാശാലാ ശാഖകൾ എന്നിവിടങ്ങളിലെല്ലാം ‘ബ്ലാക്ക്ബോർഡ്’ പ്ലാറ്റ്‌ഫോം വഴിയുള്ള വിദൂര പഠനരീതിയിലേക്ക് മാറാൻ തായിഫ് സർവകലാശാല തീരുമാനിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!