അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

News Desk
1 Min Read

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശിനിയായ മേഴ്സി ആണ് കൊല്ലപ്പെട്ടത്. 80 വയസ്സായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട മേഴ്സിയുടെ മകളുടെ മകനായ ഷിബിന്‍ (28) ആണ് കൃത്യം ചെയ്തത്. ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മേഴ്‌സിയും ഷിബിനും വീട്ടില്‍ എന്നും വഴക്കാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെയും വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഷിബിന്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മേഴ്‌സിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ മേഴ്‌സിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതിയായ ഷിബിന്‍ സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിബിനും നിസാര പരിക്കേറ്റിട്ടുണ്ട്. ഇയാളെ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കഠിനംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!