900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

News Desk
1 Min Read

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6.15 മണിക്കും രാത്രി 12. 45 മണിക്കും ഇടയില്‍ നിശ്ചിത സമയം നിയന്ത്രണമുണ്ടാവും. മുൻകാലങ്ങളില്‍ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നും ഏകദേശം 1100 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം കേരളത്തിൽ കൂടിയിട്ടുണ്ട്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവിന്  സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യവുമുണ്ട്. മധ്യപ്രദേശിൽ നിന്നും ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കാത്തതും നിയന്ത്രണത്തിനുള്ള സാഹചര്യം വർധിപ്പിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!