സുപ്രഭാതത്തിലെ ലേഖനം; താന്‍ വിമര്‍ശനത്തിന് അതീതനല്ല: മുഖ്യമന്ത്രി വി.ഡി സതീശന്‍

News Desk
1 Min Read

തിരുവന്തപുരം: സുപ്രഭാതത്തിലെ ലേഖനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും വിമര്‍ശീകാനുള്ള അവകാശമുണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. അതേസമയം കാന്തപുരത്തിനെതിരെ പറഞ്ഞ കാര്യത്തില്‍ നിലപ്പാട് മാറിയില്ല. സാമൂഹികമാധ്യമങ്ങളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളുണ്ട്. അത് ഒഴിവാക്കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി നല്‍കിയിരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ്  ഇ.ഡി ഡി.ജിപിക്ക് കത്തയച്ചത്. ഇതില്‍ നിയമോപദേശം തേടി ശേഷം കാര്യങ്ങള്‍ നിയമപരമായി മുന്നോട്ട് പോകും. ഇതില്‍ രാഷ്ട്രീയമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സംഭാവനകള്‍ വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിന് അപ്പുറമുള്ള കാര്യങ്ങള്‍ ഇ.ഡി നല്‍കിയ കത്തിലുണ്ട്. ഇ.ഡി കേന്ദ്ര ഏജന്‍സിയായതുകൊണ്ട് തള്ളികളയണമെന്നാണോ പറയുന്നത്.

സി.പി.എം നേതാക്കള്‍ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. രാഹുല്‍ഗാന്ധിക്കെതിരെ കേസ് വന്ന സമയത്ത്  അദ്ദേഹത്തെ മണിക്കൂറോളം സമയം അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണത്തോട് സഹരിക്കുകയാണ് ചെയ്തത്. ഞങ്ങളാരും ഇ.ഡിയുടെ വാഹനം തല്ലിപൊളിക്കാന്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

”വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമായി മാറിയത് ഉമ്മന്‍ചാണ്ടി കാലത്തെ കരാര്‍ പിണറായിവിജയന്‍ സര്‍ക്കാര്‍ റദ്ദാക്കിയതാണ്. നിലവില്‍ ഉപഭോഗം കൂടി നില്‍ക്കുന്ന സമയമാണ്. പല സമയങ്ങളില്‍ വൈദ്യുതി പോകുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കൃത്യമായ ഷെഡ്യൂള്‍ തയാറാക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കും. ചിറയന്‍കീഴ് കൈയ്യാകളി കേസ് പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!