ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിജയ് കാണിച്ച ആംഗ്യം വിവാദമാകുന്നു. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ സ്റ്റാലിനെ വിജയ് വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണ്ടിയാണ് വിമർശനം. വിജയിന്റെ ആംഗ്യത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
മുൻ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സംസാരിക്കുമ്പോഴാണ് നിയമസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംസാരത്തിനിടെ തന്റെ താടി, കൈ കൊണ്ട് ഉയർത്തിപ്പിടിക്കുന്നതു പോലെയൊരു ആംഗ്യം വിജയ് കാണിച്ചു. ഇത് മുൻ മുഖ്യമന്ത്രി സ്റ്റാലിനെ പരിഹസിച്ചതാണെന്ന് ആരോപണമുയർന്നു. നടത്തിയത് ബോഡി ഷെയിമിങ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിജയിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎമ്മും രംഗത്തെത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
