’80 കളിലെ’ തരംഗത്തിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളും: എഐ ഫോട്ടോകൾ ഹിറ്റ്

News Desk
1 Min Read

തിരുവനന്തപുരം: സമൂഹമാധ്യമത്തിലെ ‘80 കളിലെ’ തരംഗത്തിന്റെ ഭാഗമായി രാഷ്ട്രീയ നേതൃത്വവും. 80 കളിലെ വാഹനങ്ങളുടെയും വസ്ത്രങ്ങളുടെയും സമൂഹപരിസരങ്ങളുടെയും പശ്ചാത്തലത്തിലാണ് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോട്ടോകളിൽ മാറ്റം വരുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.

‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെയാണ് കോട്ടും സൺഗ്ലാസും ധരിച്ച ചിത്രം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തത്. ‘ലേറ്റായാലും…’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ചിത്രം പോസ്റ്റ് ചെയ്തത്. ട്രെൻഡിനൊപ്പം ഞങ്ങളും എന്ന വരികളോടെ എ.എ.റഹിം എംപി ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു.

എൺപതുകളിലെ യഥാർഥ ഫോട്ടോയാണ് മുൻ മന്ത്രി എം.കെ.മുനീറും മന്ത്രി ഷിബു ബേബിജോണും പങ്കുവച്ചത്. ‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എഐയ്ക്ക് പിന്നാലെ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ…ഇതാ ഒരു റിയൽ 90’s ട്രെൻഡ്…’–എഐ അല്ലാത്ത പഴയ ചിത്രം പങ്കുവച്ച് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.സിപിഎം നേതാവ് ആനാവൂർ നാഗപ്പനും മുൻ മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി എൻ.ഷംസുദ്ദീനും മാത്യു കുഴൽ നാടൻ എംഎൽഎയും ഉൾപ്പെടെയുള്ളവർ ചിത്രങ്ങൾ പങ്കുവച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!