മുംബൈ: സഊദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി ചിലവേറും. വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ സ്കിൽ ടെസ്റ്റ് ഫീസ് വർധിപ്പിച്ചതോടെ ഇനി അതിന് മാത്രമായി ഇരട്ടിയോളം തുക ഫീസ് നൽകണം. പുതിയ ഫീസ് വർധനവ് ഇന്ന് മുതൽ നിലവിൽ വന്നു.
വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com
സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള മുഴുവൻ തൊഴിൽ വിസകളും സ്റ്റാമ്പ് ചെയ്യാൻ നിലവിൽ സ്കിൽ ടെസ്റ്റ് വെരിഫിക്കേഷൻ നിർബന്ധമാണ്. ഈ ടെസ്റ്റ് പാസാകുന്നവർക്ക് മാത്രമാണ് വിസ സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിക്കാനാകൂ. സ്കിൽ ടെസ്റ്റിൽ പങ്കെടുക്കാൻ നിശ്ചിത ഫീസ് അടച്ച് സെന്റർ തിരഞ്ഞെടുത്ത് സമയവും തിയ്യതിയും കൺഫോം ചെയ്യേണ്ടതുണ്ട്.
ഇതുവരെ ഇതിനായി ഏകദേശം അയ്യായിരം രൂപയായിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. എന്നാൽ, പുതിയ അപ്ഡേറ്റ് പ്രകാരം ഇത് കുത്തനെ ഉയർന്നതോടെ ഇരട്ടിയോളം തുക ഇതിനായി മാത്രം നീക്കിവെക്കേണ്ടി വരും. മറ്റു ചാർജുകളും കൂടി ഉൾപ്പെടുമ്പോൾ സ്കിൽ ടെസ്റ്റ് അപ്പോയിന്റ്റ്മെന്റ് എടുക്കാൻ മാത്രം പന്ത്രണ്ടായിരത്തോളം രൂപ ചിലവ് വരുമെന്ന് മുംബൈ കേന്ദ്രമായുള്ള ട്രാവൽസ് ഏജൻസികൾ അറിയിച്ചു.
തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program – SVP)
വാർത്തകൾ നൽകാൻ: gulfupdates.malayalam@gmail.കോം
പരസ്യങ്ങൾ നൽകാൻ: https://wa.me/malayalampress online
റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഓരോ തൊഴിലാളിയും സഊദി തൊഴിൽ മാർക്കറ്റിന്റെ തൊഴിൽ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌കിൽ വെരിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുന്നു. പരീക്ഷ വിജയിക്കാതെ വിസ സ്റ്റാമ്പിംഗ് പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കില്ല. നടപ്പിക്രമങ്ങൾ താഴെ 👇.

നടപടിക്രമങ്ങൾ (Procedure)
e-Tawtheeq-ൽ തൊഴിലാളിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ‘Employment Request’ പേജിലെ ‘Skills Verification’ ഘട്ടത്തിലേക്ക് കരാർ സ്വയം മാറും.
കോൺട്രാക്ട് കാർഡ് തുറന്ന് Skills Verification Instructions എന്നതിൽ ക്ലിക്ക് ചെയ്യുക.
നിർദ്ദേശങ്ങൾ വായിച്ച്, നൽകിയിട്ടുള്ള ലിങ്ക് വഴി ‘Skills Verification Program’ പോർട്ടലിൽ പ്രവേശിച്ച് തൊഴിലാളിയുടെ പരീക്ഷയ്ക്കുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
തൊഴിലാളി വിജയകരമായി പരീക്ഷ പൂർത്തിയാക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നു.
‘Employment Request’ തുറന്ന്, കരാർ തിരഞ്ഞെടുത്ത് Professional Verification ക്ലിക്ക് ചെയ്ത് റിസൾട്ട് പരിശോധിക്കുക. |
ടെസ്റ്റ് പാസ് ആകുന്നവർക്ക് അംഗീകാരത്തോടെ കരാറുമായി മുന്നോട്ട് പോവുകയും വിസ പ്രൊസസിംഗ് തുടർന്നു നടത്തുകയും ചെയ്യാം.
തോറ്റ തൊഴിലാളിക്ക് വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടികൾക്ക് യോഗ്യതയുണ്ടാവില്ല. റിക്രൂട്ട്‌മെന്റ് ഓഫീസ് കരാർ നിരസിക്കുകയും (Reject) പകരം മറ്റൊരു ഉദ്യോഗാർത്ഥിയെ നിർദ്ദേശിക്കുകയും വേണം. ഈ നടപടിക്രമങ്ങൾ പാലിക്കുന്നത് കരാറുകൾ തടസ്സപ്പെടാതെ സുഗമമായി നടക്കാനും യോഗ്യതയുള്ള തൊഴിലാളികൾക്ക് മാത്രം വിസ ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ നൽകാൻ: gulfupdates.malayalam@gmail.കോം
പരസ്യങ്ങൾ നൽകാൻ: https://wa.me/malayalampress online
വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
