പതിനാറുകാരിയുടെ ആത്മഹത്യ: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

News Desk
1 Min Read

കുമളി: പ്ലസ് ടു വിദ്യാർഥിനിയായ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി കുമളി കൊല്ലംപട്ടട സ്വദേശി അരീക്കുഴിക്കൽ ഗോഡ്സനെ (33) കുമളി പൊലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാൾ.

ഓഗസ്റ്റ് 9ന് ആണു പെൺകുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അച്ഛനുമായി വേർപിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്തായ ഗോഡ്സനൊപ്പമാണു താമസിച്ചിരുന്നത്. വീട്ടിൽ നേരിട്ട മാനസി, ശാരീരിക പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവുമാണു പെൺകുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

കുമളി സിഐ പി.ജയൻ, എസ്ഐമാരായ എം.ജി. അനൂപ്, സുബൈർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. അതേസമയം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ പോക്സോ നിയമപ്രകാരം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!