വാഷിങ്ടൺ: ഇറാൻ യുദ്ധം ആറുമാസം പിന്നിടുമ്പോൾ യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ജനപ്രീതി ഇടിയുന്നതായി റിപ്പോര്‍ട്. ആഴ്ചകൾക്കുള്ളിൽ തീര്‍ത്തുതരാം എന്നുപറഞ്ഞ് തുടങ്ങിയ യുദ്ധം രാജ്യത്ത് വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും വര്‍ധിപ്പിച്ചിരിക്കയാണ്. ഇത് റിപ്പബ്ലിക്കൻ പാര്‍ടിക്ക് തിരിച്ചടി തീര്‍ക്കും എന്നാണ് സൂചനകൾ.
അസോസിയേറ്റഡ് പ്രസ്സ്-NORC സെന്റർ നടത്തിയ സര്‍വ്വെ പ്രകാരം മൂന്നിൽ രണ്ട് ഭാഗം അമേരിക്കക്കാരും യുദ്ധം അനാവശ്യമായിരുന്നു എന്നു കരുതുന്നു. പഴയ സ്റ്റീൽ വ്യവസായ കേന്ദ്രമായ പെൻസിൽവാനിയയിലെ ബെത്ലഹേമിൽ നിന്നുള്ള ഒരു വോട്ടറുടെ പ്രതികരണം ഇത്തവണ ഡെമോക്രാറ്റുകൾക്ക് വോട്ട് മറിച്ച് നൽകും എന്നായിരുന്നു. ഇന്ധന വിലവര്‍ധനവാണ് സാധാരണക്കാരുടെ ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുന്നത്.
ഡെമോക്രാറ്റുകളുടെ സ്വതന്ത്രരുടെയും ഭൂരിപക്ഷത്തിന് പുറമെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാര്‍ടിയിൽ തന്നെ അനുഭാവികളിൽ വലിയ വിഭാഗം യുദ്ധത്തെ ചോദ്യം ചെയ്യുന്നു. ഇറാഖ് യുദ്ധത്തിന് മുന്നോടിയായി ജോര്‍ജ് ബുഷ് നല്ല തയാറെടുപ്പുകൾ നടത്തിയിരുന്നു. ജനങ്ങളെയും സഖ്യകക്ഷികളെയും കൂടെ ചേര്‍ത്തു. എന്നാൽ ഇറാൻ യുദ്ധത്തിൽ ട്രംപ് ഇക്കാര്യങ്ങളിൽ എല്ലാം പരാജയപ്പെട്ടു എന്നാണ് വോട്ടര്‍മാരുടെ പ്രതികരണം.
എന്നാൽ വിപണിയിലെ പ്രതിസന്ധി വകവെക്കാതെ ട്രംപിനെ പിന്തുണയ്ക്കുന്ന മേഖകളും ഉണ്ട്. നോര്‍ത്ത് കരോലിന, ഐയോവ മേഖലകളിൽ എല്ലാം ഇത്തരത്തിൽ പ്രതികരണങ്ങൾ ഉയര്‍ന്നു. അമേരിക്കൻ കോൺഗ്രസിലെ നേരിയ ഭൂരിപക്ഷം നിലനിര്‍ത്താൻ ഈ നേരിയ പിന്തുണ ട്രംപിന് മതിയാവുമോ എന്ന ചര്‍ച്ചകളാണ് ഉയരുന്നത്.
നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഒരു പ്രസിഡന്റിന്റെ നാല് വര്‍ഷ കാലയളവിൽ രണ്ടു വര്‍ഷത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കാണ് ഈ തെരഞ്ഞെടുപ്പിനെ മിഡ് ടേം എന്നു വിളിക്കുന്നത്. ഇതോടൊപ്പം ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിൽ നൂറിൽ 33 സീറ്റുകളിലേക്കും കൂടാതെ വിവിധ ഗവര്‍ണര്‍ പദവികളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
