മംഗലപുരം: ഊബർ ആപ് വഴി ടാക്സി ബുക്കുചെയ്തശേഷം ഡ്രൈവറെ വെട്ടിച്ച് കാറുമായി കടന്ന പ്രതി പിടിയിൽ. ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പുതുക്കുറിച്ചി സ്വദേശി സുഹൈൽ കനിയെയാണ് പൊലീസ് പിടികൂടിയത്. ചേരമാൻ തുരുത്ത് പൊഴിക്കരയിലുള്ള ഒരു വീടിന്റെ ടെറസിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു.
ബുധൻ പുലർച്ചെ അഞ്ചിനാണ് പ്രതി കാറുമായി കടന്നു കളഞ്ഞത്. ഊബർ ടാക്സിയിൽ യാത്രചെയ്യവേ പെരുമാതുറ ജങ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് സുഹൈൽ ഡ്രൈവറോട് കാത്തുനിൽക്കാൻ ആവശ്യപ്പെടുകയയായിരുന്നു. പിന്നാലെ ഡ്രൈവർ സമീപത്തെ ചായക്കടയിൽ കയറിയ സമയം നോക്കി കാറുമായി കടന്നു കളഞ്ഞു. തുടർന്ന് ഡ്രൈവർ സജിമോൻ കഠിനംകുളം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാർ പിന്നീട് വലിയതുറയ്‌ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജിപിഎസ് സംവിധാനം ഉയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.
ഡിവൈഎസ്പി അജിചന്ദ്രന്റെ നിർദ്ദശപ്രകാരം കഠിനംകുളം എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രശാന്ത്, എസ്‍സിപിഒ മാരായ രാജേഷ് കുമാർ, സുൾഫിക്കർ,സജിൻ, സിപിഒമാരായ ശരത് കുമാർ, വിഷ്ണു, ജിബിൻ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സുഹൈൽ കനി റിമാൻഡ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
