മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ക്ക് ഇനി ഒറ്റപ്പദവി; പാര്‍ട്ടി ഭാരവാഹിത്വം ഒഴിവാക്കി

News Desk
0 Min Read

കോഴിക്കോട്: എംഎല്‍എമാരുടെ പാര്‍ട്ടി ഭാരവാഹിത്വം ഒഴിവാക്കി മുസ്‌ലിം ലീഗ്. ഒറ്റപ്പദവി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രിമാരായ എൻ . ഷംസുദ്ദീൻ, കെ . എം ഷാജി , പി . കെ ബഷീർ എന്നിവരുടെ ഭാരവാഹിത്വവും ഒഴിവാക്കി. പാര്‍ട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പി.അബ്ദുല്‍ഹമീദ്, എ.അബ്ദുറഹ്മാന്‍, ശ്യാം സുന്ദര്‍ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി.

പി.ഉബൈദുല്ല, കമാല്‍ മക്കിയില്‍, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പോഷക സംഘടനകളിലും ജനപ്രതിനിധികളുടെ സംഘടനാ ഭാരവാഹിത്വം ഒഴിവാക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!