വിഡിയോ കോൾ റെക്കോർഡ് ചെയ്തു, നഗ്നചിത്രം കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ

News Desk
1 Min Read

കണ്ണൂർ: യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പരിയാരം തിമരി സ്വദേശിയായ ലിജേഷ് (39) ആണ് പൊലീസിന്റെ പിടിയിലായത്.

പൊലീസ് നൽകുന്ന വിവരപ്രകാരം യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ലിജേഷ് വിഡിയോ കോൾ ചെയ്യുകയും യുവതിയുടെ സമ്മതമില്ലാതെ വിഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം നഗ്നചിത്രം പുറത്തുവിടുമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ലിജേഷിന്റെ ഭീഷണി വർധിച്ചതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

അതേസമയം പൊലീസിന്റെ അന്വേഷണത്തിൽ ലിജേഷ് യുവതിയുടെ നഗ്നചിത്രങ്ങൾ ചിലർക്ക് വാട്സാപ്പിലൂടെ അയച്ചുകൊടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ചിത്രം ലഭിച്ചയാളെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ലിജേഷ് കൂടുതൽ പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. കോടതിയിൽ ഹാജരാക്കിയ ലിജേഷിനെ റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!