ടെക്സാസിൽ സൈനിക ഹെലികോപ്റ്റർ തകർന്നു: രണ്ട് മരണം

News Desk
1 Min Read

ഹൂസ്റ്റൺ: ടെക്സാസിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് മരണം. സലാഡോ ഗ്രാമത്തിന് സമീപമുള്ള വയലിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. ഫോർട്ട് ഹൂഡിന് സമീപമുള്ള യുഎസ് സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന എഎച്ച് -64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

പ്രാദേശിക സമയം 1.30യോടെയാണ് അപകടം. ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് കരുതുന്നു. തകർന്നുവീണയുടനെ ഹെലികോപ്റ്ററിന് തീപിടിച്ചിരുന്നു. സമീപത്തെ വയലിലേക്കും തീ പടർന്നിരുന്നു. ഏകദേശം 100 ഏക്കർ കത്തിനശിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5ഓടെ 45 ശതമാനം തീ നിയന്ത്രണവിധേയമാക്കി.

ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് സൈനിക ഉദ്യോ​ഗസ്ഥരും സ്ഥലത്ത് തന്നെ മരിച്ചതായി സൈന്യം അറിയിച്ചു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കാൾ ആർ ഡാർനാൽ ആർമി മെഡിക്കൽ സെന്ററിലേക്ക് മാറ്റി. അപകടത്തിൽ യുഎസ് സൈന്യം അന്വേഷണം ആരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article