ഇറാനെതിരായ യുദ്ധം; എടുത്തുചാടില്ലെന്ന് ട്രംപ്, തീരുമാനം 2027ൽ

News Desk
1 Min Read

ബീജിംഗ്: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2027ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കുമെന്നും ചൈനയിൽ നടന്ന എപിഇസി ഉച്ചകോടിക്കിടെ ട്രംപ് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായി ഇറാൻ യുദ്ധം ചർച്ച ചെയ്‌തായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ഇറാനെതിരായ യുദ്ധത്തിൽ ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെന​റ്റ് തള്ളി. റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് 48നെതിരെ 51 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. നേരത്തെ ജനപ്രതിനിധി സഭ അംഗീകരിച്ച യുദ്ധാധികാര പ്രമേയമാണ് സെന​റ്റ് തള്ളിയത്. കടലിൽവച്ച് ചരക്ക് കൈമാ​റ്റം നടത്തുന്ന ഇറാൻ കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് യുഎസിന്റെ ഏ​റ്റവും പുതിയ മുന്നറിയിപ്പ്.

അതേസമയം, അമേരിക്ക ഏർപ്പെടുത്തിയ നാവിക, കര, വ്യോമ ഉപരോധങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) വക്താവ് ഹുസൈൻ മൊഹെബി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിൽ നാവിക മൈനുകളിൽ തട്ടി മൂന്ന് വൻ എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഐആർജിസിയുടെ നാവികസേന അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!