മുംബൈ/റിയാദ്: സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്സ്പോർട്ടിൽ ഒരു വർഷ കാലാവധി. നിർബന്ധമാക്കി. ഇത് വരെ ആറു മാസം കാലാവധി ഉണ്ടെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യാനാവശ്യമായ പരീക്ഷ അഥവാ സ്കിൽ ടെസ്റ്റ് ചെയ്യാൻ പാസ്സ്പോർട്ടിൽ ആറു മാസം കാലാവധി മാത്രം മതിയായിരുന്നു.
എന്നാൽ, ടെസ്റ്റ് നടത്താൻ ഒരു വർഷം കാലാവധി വേണമെന്ന നിബന്ധന നടപ്പിലാക്കിയതോടെ വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി മുതൽ പാസ്സ്പോർട്ടിൽ ഒരു വർഷം കാലാവധി ആവശ്യമായി വന്നിരിക്കുകയാണ്.
സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. മലയാളംപ്രസ്സ് ഓൺലൈൻ ആണ് ഇക്കാര്യം ഇന്ന് വൈകീട്ടോടെ ആദ്യമായി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ ഹൗസ് ഡ്രൈവർ വിസയിൽ സഊദിയിലേക്ക് പോകാനായി വിസ സ്റ്റാമ്പ് ചെയ്യുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കിയത്.
ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോൺസുലറ്റ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program – SVP) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രൈവറ്റ് കാർ ഡ്രൈവർ (തൊഴിൽ കോഡ്: 9141055) എന്ന തസ്തികയെ 2026 ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതൽ ഈ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി എംബസി/കോൺസുലേറ്റ് എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും അറിയിച്ചു. ഓഗസ്റ്റ് 3 മുതൽ ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ പ്രൈവറ്റ് കാർ ഡ്രൈവർ (Private Car Driver) തസ്തികയ്ക്കാണ് ഇത് ബാധകം. മറ്റ് ഡ്രൈവർ തസ്തികകൾ പിന്നീട് ഉൾപ്പെടുത്തും.
പുതിയ തീരുമാനം അനുസരിച്ച്, ഈ സംവിധാനം നിലവിൽ വരുന്ന തീയതി മുതൽ മുസാനെദ് (Musaned) പ്ലാറ്റ്‌ഫോം വഴി വിസ അനുവദിക്കുന്നതിന് സ്‌കിൽ ടെസ്റ്റ് (Skill Test) പാസാകുന്നത് നിർബന്ധമാണ്. പാസാകാത്തവർക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കുകയില്ല. എല്ലാ റിക്രൂട്ടിംഗ് ഏജൻസികളും മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പരിശോധിക്കാനും, നടപടികൾ ആരംഭിക്കുന്നതിന് മുൻപ് സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ എല്ലാ ആവശ്യകതകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും സർക്കുലറിൽ നിർദ്ദേശിക്കുന്നു
തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program – SVP)
റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഓരോ തൊഴിലാളിയും സഊദി തൊഴിൽ മാർക്കറ്റിന്റെ തൊഴിൽ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വകാര്യ ഡ്രൈവർ തസ്തികയ്ക്കായി മുസാനെദ് ‘സ്‌കിൽ വെരിഫിക്കേഷൻ’ നിർബന്ധമാക്കിയിരിക്കുന്നു. പരീക്ഷ വിജയിക്കാതെ വിസ സ്റ്റാമ്പിംഗ് പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
