സഊദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി 

malayalampress
0 Min Read

റിയാദ്: സഊദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. പരേതനായ പരപ്പിൽ അമ്പലപ്പറമ്പിൽ മൊയ്തിൻ്റെ മകൻ കാദർ മുഹമ്മദ് (സെയ്ത്-56) ആണ് സഊദിയിലെ അൽഖർജിൽ അന്തരിച്ചത്. അൻപത്തിയാറു വയസായിരുന്നു.

ഭാര്യ: കുറ്റിച്ചിറ വയലിൽ തിരുത്തിയിൽ വഹീദ. മക്കൾ: നഫീസ നൌറിൻ, ഷെയ്ക്ക ആയിഷ. മരുമകൻ: ഇടിയങ്ങര മുതുവിൽ ബദറുദ്ദീൻ (ദുബായ്). സഹോദരൻ: പരേതനായ അഷ്റഫ്. നടുവട്ടം തോണിച്ചിറ റോഡിൽ ‘വൈറ്റ് വില്യാസ്’ ആണ് വീട്.

വാർത്ത: യൂനുസ് പരപ്പിൽ, റിയാദ് 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article