കാസര്‍കോട്: കാസര്‍കോട് തലയില്ലാത്ത പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത. മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കിയതാണെന്നാണ് വ്യക്തമാകുന്നത്. നേരത്തെ ശരീരത്തില്‍ നെഞ്ചിലും വയറിലും മുറിവുകളും തുന്നലുകളും കണ്ടെത്തിയിരുന്നു.
പിന്നീട് പരിയാരം മെഡിക്കല്‍ കോളജില്‍വെച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇത് മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തതാണെന്ന് വ്യക്തമായത്. എന്നാല്‍, ഈ പോസ്റ്റ്‌മോര്‍ട്ടം കേരളത്തില്‍ നടത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
തലയില്ലാത്തതിനാല്‍ പ്രായവും മറ്റും അനുമാനിക്കാന്‍ സാധിച്ചിട്ടില്ല. മൃതദേഹത്തിന് ഒരുമാസത്തിലധികം പഴക്കമുണ്ട്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്താനും അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുമാണ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ തീരുമാനം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
