പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകന് എതിരെ കേസ്

News Desk
0 Min Read

മാവേലിക്കര (ആലപ്പുഴ): സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയെത്തുടർന്നാണ് നടപടി.

പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചതിനെതിരെ ഇവർ ബാലാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മിഷന്റെ സിറ്റിങ്ങിൽ വിനായകനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയതോടെയാണ് കേസ് റജിസ്റ്റർ ചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article