പട്‍ന: ബിഹാറിലെ ബെഗുസാരായിൽ രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൂൺ 11ന് ചാകിയ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.
ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവതിക്ക് നേരെ ക്രൂരകൃത്യം. ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽനിന്ന് ഒരു വെടിയുണ്ടയും കല്ലും തടിക്കഷ്ണവും ഡോക്മാർ പുറത്തെടുത്തു.
രാത്രി 11:30ന് ശുചിമുറിയിൽ പോയതായിരുന്നു യുവതി. ഈ സമയം വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവതിയുടെ ഭർത്താവിനെ മുറിയിൽ പൂട്ടിയിടുകയും ശുചിമുറിയിൽ നിന്ന് തിരിച്ചെത്തിയ യുവതിയെ ആക്രമിക്കുകയുമായിരുന്നെന്നാണു യുവതി നൽകിയ മൊഴിയിൽ പറയുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
