ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നും 47 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. കൂടാതെ 66 രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് ഇ-വിസ സൗകര്യവും നൽകുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി.
ദ്വിപക്ഷ കരാറുകൾ, നയതന്ത്ര ബന്ധങ്ങൾ, വിവിധ രാജ്യങ്ങളുമായുള്ള സഹകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ലഭിക്കുന്ന യാത്രാ സൗകര്യങ്ങൾ വർധിച്ചുവരുന്നതെന്ന് കേന്ദ്രം അറിയിച്ചു. വിസാ നടപടികൾ ലളിതമാക്കുന്നതിനായി ഇന്ത്യ വിവിധ രാജ്യങ്ങളുമായി ചർച്ചകൾ തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി.
വിദേശയാത്ര ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ യാത്രയ്ക്ക് മുമ്പ് അതത് രാജ്യങ്ങളുടെ ഔദ്യോഗിക വിസാ നിബന്ധനകൾ പരിശോധിക്കണമെന്നും, വിസാ നിയമങ്ങളിൽ സമയാസമയങ്ങളിൽ മാറ്റം വരാനിടയുള്ളതിനാൽ പുതുക്കിയ വിവരങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
സമീപ വർഷങ്ങളിലായി ഇന്ത്യൻ പാസ്പോർട്ടിന്റെ ആഗോള സ്വീകാര്യത മെച്ചപ്പെട്ടിട്ടുണ്ടെന്നും, വിനോദസഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം എന്നിവയ്ക്കായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് കൂടുതൽ രാജ്യങ്ങൾ എളുപ്പത്തിലുള്ള പ്രവേശന സൗകര്യങ്ങൾ ഒരുക്കിവരികയാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
