കാസര്‍ഗോഡ്: കാസര്‍ഗോഡ് നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാര്‍ ഹൈവേ പട്രോളിംഗ് പോലീസുകാര്‍ക്ക് നേരെ ഇടിച്ച് കയറി അപകടം. കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് കാര്‍ ഇടിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
വാഹനത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, അലോഷി എന്നിവര്‍ക്കാണ് പരുക്കേറ്റത്. സൂരജിന് കാലിനാണ് പരുക്ക്. അലോഷിക്കും സാരമായ പരുക്കുണ്ട്. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
