ഗൾഫ് ഡസ്ക് : ബഹ്‌റൈനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന ‘സ്ഥാപക ദിന’ (Founder’s Day) ആഘോഷങ്ങളിൽ, രാജകുമാരി അൽ ജൗഹറ ബിൻത് തലാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദ് തന്റെ മകൻ മൻസൂർ ബിൻ ഖാലിദ് അൽ സുദൈരിക്കൊപ്പം പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
ഈ പരിപാടിയിൽ രാജകുമാരി അൽജൗഹറയെയും മകനെയും കാണാം. അന്തരിച്ച പിതാവ് രാജകുമാരൻ ത്വലാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ പാരമ്പര്യത്തെയും, വിദ്യാഭ്യാസം, വികസനം, സംരംഭകത്വം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെയും അനുസ്മരിക്കുന്നതായിരുന്നു ഈ ചടങ്ങ്.
വിദ്യാഭ്യാസത്തെയും മാനവ വികസനത്തെയും പിന്തുണയ്ക്കുന്നതിൽ തന്റെ പിതാവിനുണ്ടായിരുന്ന കാഴ്ചപ്പാടിനെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെയും മാനിച്ചുകൊണ്ട്, രാജകുമാരി അൽ-ജൗഹറയെ ഈ ചടങ്ങിൽ ആദരിക്കുകയും ‘സ്ഥാപക ദിന പുരസ്‌കാരം’ (Founder’s Day Award) നൽകുകയും ചെയ്തു. ഫോട്ടോകൾ കാണാം 👇.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
