റില​യ​ൻ​സ് ​ഓ​ഹ​രി​ക​ൾ​ ​കു​തി​ച്ചു​; മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി

News Desk
1 Min Read

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. റിലയൻസ് ഓഹരികളിലുണ്ടായ വൻ മുന്നേറ്റമാണ് അംബാനിയുടെ ആസ്തി ഉയർത്തിയത്. ഫോബ്‌സിന്റെ തത്സമയ ശകോടീശ്വര പട്ടിക പ്രകാരം ആസ്തി 10.5 ശതമാനം ഉയർന്ന് 88.8 ബില്യൺ ഡോളറിലെത്തി.

നവംബർ രണ്ടിന് റിലയൻസ് ഓഹരികൾ ഏകദേശം 12 ശതമാനം ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യത്തിൽ 19 ബില്യൺ ഡോളറിലേറെ വർദ്ധനയുണ്ടായി. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ സഹസ്ഥാപകൻ ഴാങ് യിമിങ്ങിനെ മറികടന്നാണ് അംബാനി ഒന്നാമതെത്തിയത്. യിമിങ്ങിന്റെ ആസ്തി 84 ബില്യൺ ഡോളറാണ്.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 80.1 ബില്യൺ ഡോളറും. ജൂലായ് –സെപ്തംബർ പാദത്തിൽ റിലയൻസ് വരുമാനത്തിലും ലാഭത്തിലും റെക്കാഡ് നേട്ടം കൈവരിച്ചതാണ് ഓഹരികൾക്ക് കരുത്തായത്. ഏകീകൃത വരുമാനം 28 ശതമാനം ഉയർന്ന് 3.62 ലക്ഷം കോടി രൂപയിലെത്തി. അറ്റാദായം 34 ശതമാനം വർദ്ധിച്ച് 29,550 കോടി രൂപയായി.
ഒക്ടോബർ 28ന് ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരിവിപണിയിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയാണ് റിലയൻസ് ഓഹരികളിലും മുന്നേറ്റമുണ്ടായത്.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!