സഊദിയിൽ അപ്പാർട്ട്മെന്റിൽ വേശ്യാലയം സജ്ജീകരിച്ച് പ്രവാസികൾ; സഊദി പോലീസ് കേന്ദ്രം പൊളിച്ചു; 12 പ്രവാസികൾ അറസ്റ്റിൽ

malayalampress
1 Min Read

റിയാദ്: അപ്പാർട്ട്മെന്റി വേശ്യാലയം സജ്ജീകരിച്ച് പ്രവാസികൾ നടത്തിയ കേന്ദ്രം പോലീസ് തകർത്തു. സംഭവത്തിൽ പന്ത്രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സഊദിയിൽ നജ്‌റാനിലെ ഒരു അപ്പാർട്ട്മെന്റിലാണ് വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് പന്ത്രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തത്. കസ്റ്റമറെ ഫോണിലും മറ്റും കണ്ടെത്തി ഇടപാടുകൾ നടത്തുകയാണ് ഇത്തരക്കാർ ചെയ്തു പോരുന്നത്. ഇടപാടുകാരെ കണ്ടെത്തി കേന്ദ്രത്തിൽ എത്തിച്ച് വേണ്ട എല്ലാ സഹായങ്ങളും ഇവർ ചെയ്തു കൊടുക്കുകതയാണ് ചെയ്യുന്നത്.

ഒടുവിൽ സഊദി പോലീസ് കേന്ദ്രം കണ്ടെത്തി പൊളിച്ചതോടെയാണ് 12 പ്രവാസികൾ അറസ്റ്റിലായത്. അറസ്റ്റിലായ പ്രവാസികളെ പബ്ലിക് പ്രോസിക്യൂഷന് കേസിന് കൈമാറി. ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗുമായി ഏകോപിപ്പിച്ച് നജ്‌റാൻ പോലീസ് ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിലാണ് വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് 12 പ്രവാസികളെ അറസ്റ്റ് ചെയ്തത്.

പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഇന്ന് (ഞായറാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതികളെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വിശദീകരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article