‘ആറന്മുളയെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന മണ്ഡലമാക്കി, എല്ലാവര്‍ക്കും നന്ദി’; എ ഫ് ബി കുറിപ്പുമായി വീണാ ജോര്‍ജ്

News Desk
1 Min Read

പത്തനംതിട്ട: മന്ത്രിയെന്ന നിലയിലും ആറന്മുളയില്‍ വീണ്ടും ജനവിധി തേടിയപ്പോഴും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വീണാ ജോര്‍ജ്. ജയവും പരാജയവും ഒരേ മനസ്സോടെ സ്വീകരിക്കുകയാണെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

10 വര്‍ഷം അങ്ങേയറ്റം ആത്മാര്‍ഥമായും സത്യസന്ധമായും മണ്ഡലത്തിന് വേണ്ടി അഴിമതി രഹിതമായി പ്രവര്‍ത്തിച്ചു. വികസനമെന്നത് സ്വപ്നം മാത്രമായിരുന്ന ആറന്മുളയെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന മണ്ഡലമാക്കാന്‍ കഴിഞ്ഞുവെന്നും വീണ പ്രതികരിച്ചു.

വീണാ ജോര്‍ജിന്റെ എഫ് ബി പോസ്റ്റ്:
പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നു. 2016ല്‍, പുതിയ ആറന്മുള മണ്ഡലത്തില്‍ ആദ്യമായിട്ടാണ് (പത്തനംതിട്ടയില്‍ അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി) ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത്.

അന്ന് 7646 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2021ല്‍ 19003 ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചു. 10 വര്‍ഷം അങ്ങേയറ്റം ആത്മാര്‍ത്ഥമായി, സത്യസന്ധമായി മണ്ഡലത്തിന് വേണ്ടി അഴിമതി രഹിതമായി പ്രവര്‍ത്തിച്ചു. വികസനമെന്നത് സ്വപ്നം മാത്രമായിരുന്ന ആറന്മുളയെ വികസനസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന മണ്ഡലമാക്കാന്‍ കഴിഞ്ഞു. എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്ക് നന്ദി. ജനവിധി അംഗീകരിക്കുന്നു. ആറന്മുളയില്‍ ഈ കാലയളവില്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!