ഐഎഎസ് തലപ്പത്ത് മാറ്റം: രാജമാണിക്യത്തെ മാറ്റി; എൻ.പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. എം.ജി.രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. പകരം എൻ.പ്രശാന്തിന് ചുമതല നൽകി. കായിക-യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും.

എം.ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണു മാറ്റിയത്. വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും ചർച്ചയാവുന്നതിനിടെയാണ് ഈ മാറ്റം.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷർമിള മേരി ജോണിനെ മാറ്റി. മുഹമ്മദ് ഹനീഷാണ് പുതിയ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. കെ.ആർ. ജ്യോതിലാൽ ആഭ്യന്തരം-വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാകും. നേരത്തെ ധനകാര്യവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്നു. ജലവിഭവം, ഭവനം, കയർ എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കും.

ടി.വി. അനുപമ ആണ് പുതിയ ധനകാര്യവകുപ്പ് സെക്രട്ടറി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. കെ.ആർ.ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്കു മാറ്റി. മിൻഹാജ് ആലമാണ് പുതിയ ധനംവകുപ്പ് അഡി.ചീഫ് സെക്രട്ടറി. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!