കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു

News Desk
0 Min Read

പെരുമ്പാവൂർ: അശമന്നൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു. ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിയാണ് ഇന്ന് മരിച്ചത്. കോട്ടയം മണർകാട് സ്വദേശി എമിൽ സുനിൽ ആണ് മരിച്ചത്. 21 വയസ്സായിരുന്നു.

കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50ന് ആണ് മരണം. എമിലിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ഇന്നലെ മരിച്ചു. കഴിഞ്ഞ ദിവസമാണ് അശമന്നൂരിൽ കോളേജ് വിദ്യാർഥികൾ കനാലിൽ ഒഴുക്കിൽപ്പെട്ടത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!