വാഷിങ്ടണ്‍/അബൂദബി: ഇറാന്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണെന്നും തങ്ങളുടെ തുറമുഖങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ അവര്‍ അപേക്ഷിച്ചതായും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാന്റെ ഷാഡോ ബേങ്കിങിനു കീഴിലുള്ള 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കൂടി ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ നിന്നും ഒപെക് പ്ലസ് സഖ്യത്തില്‍ നിന്നും പുറത്തുപോകാനുള്ള തീരുമാനം യു എ ഇ പ്രഖ്യാപിച്ചിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ട അംഗത്വമാണ് അവസാനിപ്പിക്കുന്നത്. മെയ് ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. രാജ്യത്തിന്റെ ഉത്പാദന നയങ്ങളും ശേഷിയും പുനപ്പരിശോധിച്ച ശേഷമാണ് നിര്‍ണായക നീക്കം.
അതിനിടെ, ‘വഞ്ചനാപരമായ’ ആക്രമണം നടത്തുന്ന ഇറാന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാനുള്ള ഗൗരവതരമായ ശ്രമങ്ങള്‍ നടത്തണമെന്ന് സഊദിയില്‍ ഒത്തുചേര്‍ന്ന ഗള്‍ഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം, തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. ഏറ്റവും പുതിയ സംഭവത്തില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group

തള്ളല്ലല്ലോ