റിയാദ്: മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കാടാമ്പുഴയിലേക്ക് പാലക്കാട്, എറണാകുളം, ഗുരുവായൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഉണ്ടായിരുന്ന കെ എസ് ആര് ടി സി ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് സഊദി – മാറാക്കര പഞ്ചായത്ത് കെഎംസിസി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അതോടൊപ്പം, കാടാമ്പുഴയില്‍ നിന്നും മലപ്പുറം, മഞ്ചേരി വഴി നിലമ്പൂരിലേക്ക് കെ എസ് ആര് ടി സി യുടെ പ്രിയദര്‍ശിനി ബസ് സര്‍വീസ് ആരംഭിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സഊദി കെ എം സി സി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ മാറാക്കര പഞ്ചായത്തില്‍ നിന്നുള്ള മുഴുവന്‍ കെ എം സി സി മെമ്പര്‍മാരെയും അനുഭാവികളേയും അംഗമാക്കാനും അതിനു വേണ്ട പ്രചാരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. ഇതിനായി ഓൺലൈൻ ഹെല്‍പ്പ് ഡെസ്ക് രൂപീകരിക്കും.
റംസാന് പ്രമാണിച്ച് മുന്‍ വര്‍ഷത്തെപ്പോലെ മുസല്ല ചലഞ്ച് നടത്താന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം കമ്മിറ്റി പുനഃസംഘടന നടത്താനും യോഗം തീരുമാനിച്ചു.
ഓൺലൈൻ വഴി നടന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഷക്കീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ നാസര്‍ ഹാജി കല്ലന് യോഗം ഉദ്ഘാടനം ചെയ്തു. ചെയര്മാന് അലവിക്കുട്ടി മുസ്ലിയാര് കാടാമ്പുഴ ആമുഖ ഭാഷണം നടത്തി. കുഞ്ഞി മുഹമ്മദ് കൊളമ്പന്‍ ചർച്ച ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ മണ്ണായി പ്രമേയം അവതരിപ്പിച്ചു. ബഷീര്‍ നെയ്യത്തൂര്‍, ഫൈസല്‍ മുനീര്‍ ചെരട, മൊയ്തീന് മേലേതില്‍, മുസ്തഫ കെ. ടി, മുജീബ് റഹ്മാന് നെയ്യത്തൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, കെ. ടി അബ്ദു റസാഖ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
കഴിഞ്ഞ ദിവസം വിട പറഞ്ഞ കെ എം സി സി മുന്‍ ഭാരവാഹിയും മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററുമായ കാലൊടി അബു ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി പി. പി മുസ്തഫ സ്വാഗതവും ട്രഷറര്‍ ഫര്ഹാന് കല്ലന് നന്ദിയും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
