വിട്ടുമാറാത്ത ചുമയും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകളെയും തുടർന്ന് ആശുപത്രിയിലെത്തി. പരിശോധനയിൽ ശ്വാസകോശത്തിൽ ട്യൂമറുണ്ടെന്ന സംശയം ഡോക്ടർമാർ പങ്കുവച്ചു. പിന്നീട് വിശദമായ പരിശോധനയിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. 72 -കാരന്റെ ശ്വാസനാളത്തിൽ ഏകദേശം മൂന്ന് വർഷമായി കുടുങ്ങിക്കിടന്ന് അണുബാധയ്ക്ക് കാരണമായത് ട്യൂമറല്ല. ഒരു പല്ല്! 2026 ഒക്ടോബർ 31 -ന് ദി ഈജിപ്ഷ്യൻ ജേണൽ ഓഫ് ബ്രോങ്കോളജി എന്ന പ്രസിദ്ധീകരണത്തിലാണ് ഈ അപൂർവ്വ സംഭവം റിപ്പോർട്ട് ചെയ്തത്.
ആവർത്തിച്ചുള്ള ചുമയും അണുബാധകളും
കഫത്തോടുകൂടിയ ചുമയും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകളും മാസങ്ങളായി 72 -ാകരനെ അലട്ടിയിരുന്നു. പലതവണ ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും രോഗാവസ്ഥയ്ക്ക് മാത്രം മാറ്റമുണ്ടായില്ല. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെങ്കിലും കുടുംബത്തിലാർക്കും കാൻസർ ചരിത്രമില്ലായിരുന്നു. അതേസമയം ശരീരഭാരം ഗണ്യമായി കുറയുക, പനി, രാത്രിയിൽ വിയർക്കുക, രക്തം കലർന്ന കഫം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്യൂമറെന്ന് സംശയം, പക്ഷേ കിട്ടിയതൊരു പല്ല്
തുടർന്ന് ആശുപത്രയിൽ വച്ച് നടത്തിയ സിടി സ്കാനിൽ വലത് ശ്വാസകോശത്തിന്റെ താഴ്ഭാഗത്തെ ചെറിയ ശ്വാസനാളത്തിൽ തടസ്സവും അല്പം വീക്കവും കണ്ടെത്തി. തുടർന്ന് നടത്തിയ ബ്രോങ്കോസ്കോപ്പിയിൽ രക്തക്കുഴലുകൾ നിറഞ്ഞ ചുവന്ന ഒരു വളർച്ച ശ്വാസനാളം പൂർണമായി അടച്ചതായി കണ്ടെത്തി. ഇതോടെ കാർസിനോയ്ഡ് ട്യൂമറാകാമെന്നായിരുന്നു ഡോക്ടർമാരുടെ സംശയം. തുടർന്ന് സ്നെയറും ക്രയോപ്രോബും ഉപയോഗിച്ച് വളർച്ച നീക്കം ചെയ്യുന്നതിനിടെ അതിനടിയിൽ കട്ടിയുള്ള വെളുത്ത വസ്തു കണ്ടെത്തി. ക്രയോപ്രോബിന് പക്ഷേ, അതെന്താണെന്ന് വിശദമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫോഴ്സെപ്സും റിട്രീവൽ ബാസ്കറ്റും ഉപയോഗിച്ച് ആ വസ്തൂ പുറത്തെടുത്തപ്പോഴാണ് ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. അതൊരു പല്ലായിരുന്നു!
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
