കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു; സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

malayalampress
1 Min Read

കോഴിക്കോട്: ദുബായിൽ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ജസീൽ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കേസിലെ പ്രതിയും മലയാളിയാണ്.

തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചത്.

ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു. ഈസമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപൻ കഴുത്തിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

പോലീസെത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ജസീൽ മൂന്ന് വർഷമായി പ്രവാസിയാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!