KMCC, SIC നേതാവ് അബൂബക്കർ നാട്ടിൽ നിര്യാതനായി 

malayalampress
1 Min Read
  • അവധിക്ക് നാട്ടിൽ പോയതായിരുന്നു

ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിലെ KMCC, SIC സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം തിരൂരങ്ങാടി വി.കെ. പടി ഉള്ളാട്ടുപറമ്പ് കൊടുവാപറമ്പൻ മുഹമ്മദ് അബൂബക്കർ (അമീക്കോ അബുക്ക)(66) നാട്ടിൽ നിര്യാതനായി.

ജുബൈലിൽ എച്ച് .എം.ടി ട്രാവൽസ് എന്ന പേരിൽ ബിസിനസ് നടത്തി വരികയായിരുന്നു. പതിറ്റാണ്ടുകൾ പ്രവാസിയായിരുന്ന അബൂബക്കർ, അമീക്കോ ട്രാവൽസ് ജുബൈൽ മുൻ മാനേജർ കൂടിയായിരുന്നു. അടുത്തിടെ അവധിയിൽ നാട്ടിൽ പോയ അബൂബക്കറിനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണപ്പെട്ടത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നുവെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് വ്യാഴാഴ്ച മറിച്ചത്.

പതിറ്റാണ്ടുകൾ പ്രവാസിയായിരുന്ന ഇദ്ദേഹം KMCC, SIC പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു. നിലവിൽ KMCC സീനിയർ വൈസ്പ പ്രഡിഡന്റ് ആയിരുന്നു. അബൂബക്കറിന്റെ വിയോഗം ജുബൈൽ പ്രവാസികൾക്കും ഏറെ നോവായി.

ഭാര്യ: ഖദീജ അമ്പലവൻ. മക്കൾ: ഡോ. റുബീന, റുവൈസ് (എച്ച്.എം.ടി.ട്രാവൽസ്), റുമൈസ തസ്‌നി (എം.ബി.ബി.എസ് വിദ്യാർഥിനി, കെയ്റോ), റൂഫീദ, റൂസീഖ (ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി). മരുമകൻ: ഡോ. നവാസ്. സഹോദരങ്ങൾ: കെ.പി ഹുസൈൻ ഹാജി, മുഹമ്മദ് കുട്ടി, താച്ചുമ്മ ഹജ്ജുമ്മ, ബീയ്യത്തു, പരേതനായ അഹ്മദ് ഹാജി, പരേതയായ കദീസ കുട്ടി. ഇന്ന് (വെള്ളി) രാവിലെ 10 മണിക്ക് ഖബറടക്കി

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
<