ബ്രസീലിനെ ഇടതുപക്ഷം നയിക്കും; ലുല ഡ സിൽവ വീണ്ടും പ്രസിഡന്റ്

News Desk
2 Min Read

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് വലതുപക്ഷ ശക്തികളെ തുടച്ചുനീക്കി നിലവിലെ പ്രസിഡന്റും ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ചരിത്രവിജയം നേടി.

തീവ്ര വലതുപക്ഷ സ്ഥാനാർഥിയായ ഫ്ലാവിയോ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് മുന്നേറ്റം. ലുലയ്ക്ക് 51.7 ശതമാനവും ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് 48.2 ശതമാനവും വോട്ട് ലഭിച്ചു. 80കാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. 2003ലും 2006ലും മുമ്പ്‌ പ്രസിഡന്റായിരുന്ന ലുല കഴിഞ്ഞ തവണയും പ്രസിഡന്റായി.

ഒന്നാംവട്ട വോട്ടെടുപ്പിൽ ബോൾസനാരോയ്ക്ക് നേരിയ മുൻതൂക്കമുണ്ടായിരുന്നു. ഒന്നാം ഘട്ടത്തിൽ ഫ്ലാവിയോ ബോൾസനാരോയ്ക്ക് 47.03 ശതമാനം വോട്ടും ലുല ഡ സിൽവയ്ക്ക് 45.16 ശതമാനം വോട്ടുമാണ് ലഭിച്ചത്. സ്ഥാനാർഥികൾക്ക്‌ കേവല ഭൂരിപക്ഷത്തിന് വേണ്ട 50 ശതമാനത്തിലധികം വോട്ടു നേടാനാകാത്തതിനെത്തുടർന്ന് 25-ന് രണ്ടാംവട്ട വോട്ടെടുപ്പ്‌ നടത്തുകയായിരുന്നു.

1945 ഒക്‌ടോബർ 27ന്‌ ജനിച്ച ലുല ബ്രസീലിലെ ദരിദ്രമായ വടക്കുകിഴക്കൻ മേഖലയിൽനിന്ന്‌ സാവോ പോളോയിലേക്ക്‌ അമ്മയോടും സഹോദരങ്ങളോടുമൊപ്പം ഏഴാം വയസ്സിലാണ്‌ കുടിയേറുന്നത്‌.

വർഷങ്ങൾക്കുമുമ്പ്‌ അവിടെയെത്തിയ പിതാവിനെ തേടിയായിരുന്നു യാത്ര. അവിടെ മറ്റൊരു സ്‌ത്രീയോടൊപ്പം ജീവിക്കുന്ന പിതാവിനെയാണ്‌ കാണാനായത്‌. അതോടെ എട്ട്‌ കുഞ്ഞുങ്ങളെ വളർത്തൽ അമ്മയുടെ ചുമതലയായി.

ലുല 14-ാം വയസ്സിൽ ലോഹത്തൊഴിലാളിയായി. അവിടെവച്ച്‌ അദ്ദേഹത്തിന്‌ ചെറുവിരൽ നഷ്ടമായി. 1975ൽ തൊഴിലാളി യൂണിയന്റെ നേതാവായി. 1989ൽ ആദ്യമായി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അടുത്ത രണ്ടുതവണയും വീണ്ടും പരാജയത്തിന്റെ രുചിയറിഞ്ഞു. 2002ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യതൊഴിലാളി നേതാവായി. നാലുവർഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ദിൽമ റൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. ദിൽമയുടെ രണ്ടാം അവസരത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങൾ, ലുലയെയും വർക്കേഴ്‌സ്‌ പാർടിയെയും പ്രതിസന്ധിയിലാക്കി. സാമ്പത്തിക ഉത്തരവാദിത്വ നിയമങ്ങൾ ലംഘിച്ചതിന് 2016ൽ അവർ ഇംപീച്ച് ചെയ്യപ്പെട്ടു. തുടർന്ന്‌ ലുലയ്‌ക്കെതിരെയും വേട്ടയാടൽ നടന്നു.

 2017ൽ അഴിമതിക്കേസിൽ കുടുക്കി 580 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. 2018ലെ തെരഞ്ഞെടുപ്പിൽനിന്ന്‌ മാറിനിന്നു. 2021 മാർച്ചിൽ മേൽക്കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായത്. പട്ടിണിയിൽ ജനിച്ചുവളർന്ന മുൻ ഫാക്ടറി തൊഴിലാളികൂടിയാണ്‌ ലുല. സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തിലൂടെയാണ് നേതൃനിരയിലെത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!