കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിയായ പതിനേഴുകാരൻ വാഹനമോടിച്ചിരുന്നത് 104 കിലോമീറ്റർ വേഗതയിൽ.
അമിതവേഗതയിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ മോട്ടർ വാഹന നിയമത്തിലെ 181,183 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതയിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയത്.
അതിനിടെ, മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പ്രതിയായ പതിനേഴുകാരനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ് പ്രതിയായ പതിനേഴുകാരൻ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
