ഫിഫ്റ്റി ഫ്രൂട്ട്സ് കെഎംസിസി യാത്രയയപ്പ് സംഘടിപ്പിച്ചു

News Desk 03
1 Min Read

റിയാദ്: പത്തു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന
അമീറലി കരുവാരക്കുണ്ടിന് റിയാദ് ഫിഫ്റ്റി ഫ്രൂട്സ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സ്നേഹ നിർഭരമായ യാത്രയയപ്പ് നല്‍കി.
മന്തി വേൾഡിൽ നടന്ന ചടങ്ങിൽ കെഎംസിസിയുടെയും മന്തി വേൾഡിലെയും കാരണവരായ മൂപ്പനാർ ഗഫൂർ അധ്യക്ഷത വഹിച്ചു. ഫിഫ്റ്റി ഫ്രൂട്സ് കെ എം സി സി വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് കൊടിഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ശിഹാബുദ്ദീൻ സഖാഫി കൊടിഞ്ഞി,
ഷബീറലി താനൂർ, അതീബ് നിലമ്പൂർ,
ഉണ്ണിൻ, ജാബിർ മാസ്റ്റര്‍ ഒതുക്കുങ്ങൾ
എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രവാസ ലോകത്തെ സേവനങ്ങളും സൗഹൃദവുമെല്ലാം സുഹൃത്തുക്കൾ അനുസ്മരിച്ചു. ഫിഫ്റ്റി ഫ്രൂട്സിലെയും മന്തി വേൾഡിലെയും സഹപ്രവർത്തകരായ യമനി, ഈജിപ്ഷ്യൻ, ബംഗ്ലാദേശി സുഹൃത്തുക്കളും ഒത്തുചേരലിൽ സന്നിഹിതരായിരുന്നു. അവരെല്ലാം ചേർന്ന് അമീറലിക്ക് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രാമംഗളങ്ങൾ നേർന്നു.

തുടർന്ന് ഫിഫ്റ്റി ഫ്രൂട്സ് കെ.എം.സി.സി കമ്മിറ്റിയുടെ സ്നേഹോപഹാരമായ ഹദിയത്തുസ്സഫർ ചടങ്ങിൽ സംബന്ധിച്ച മുഴുവൻ സുഹൃത്തുക്കളും ചേർന്ന് അമീറലിക്ക് കൈമാറി. മറ്റ് സഹപ്രവർത്തകർ ഓൺലൈൻ വഴിയും പ്രിയ കൂട്ടുകാരന് സ്നേഹാന്വേഷണങ്ങളും യാത്രാമംഗളങ്ങളും നേർന്നു. ഷിബിലി താനൂര്‍ സ്വാഗതവും സുലൈമാൻ കൊടിഞ്ഞി നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!