ഒമാൻ എംബസിയിൽ നടന്ന ഒമാൻ ദേശീയ ദിനാഘോഷത്തിനിടെ നടന്ന സംഭവങ്ങൾ വ്യാപകമായി ചർച്ചക്കിടയായി. ഒമാനി അംബാസഡർ പ്രസംഗിക്കുമ്പോൾ സദസ്സിലുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കിയതിനെത്തുടർന്ന് ഇടപെട്ട കുവൈറ്റ് പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളും നീക്കങ്ങളും ഉള്പേപ്പടുന്ന വീഡിയോ വൈറലായി.
കുവൈറ്റിലെ ഒമാൻ എംബസിയിൽ നടന്ന ദേശീയ ദിനാഘോഷ ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ഒമാനി അംബാസഡർ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹാളിലുള്ള ചിലർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും അംബാസ്സഡറുടെ പ്രസംഗത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതോടെയാണ് കുവൈത് പ്രധാനമന്ത്രി പൊട്ടിത്തെറിച്ചത്. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള അൽ സബാഹ് പൊട്ടിത്തെറിച്ച് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി.
“നിങ്ങൾക്ക് ലജ്ജയില്ലേ?”
ഒമാനി അംബാസഡറുടെ പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്നവർ ഉച്ചത്തിൽ സംസാരിക്കുകയും പരസ്പരം വർത്തമാനം പറയുകയും ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്, “നിങ്ങൾക്ക് ലജ്ജയില്ലേ? നിങ്ങളോട് കർശനമായി പെരുമാറിയാൽ മാത്രമേ കാര്യമുള്ളൂ” എന്ന് ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള അവരോട് പറഞ്ഞു. പിന്നീട്,
ഔദ്യോഗിക ചടങ്ങിൽ അച്ചടക്കം പാലിക്കാത്തതിനും അംബാസഡറുടെ പ്രസംഗം ശ്രദ്ധിക്കാത്തതിനും സദസ്സിലുണ്ടായിരുന്നവരെ ശാസിച്ച ശേഷം, അതൃപ്തിയോടെ കുവൈറ്റ് പ്രധാനമന്ത്രി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി. VIDEO.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
