പാലക്കാട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാളുടെ പരുക്ക് ഗുരുതരം

News Desk
0 Min Read

പാലക്കാട്: കുടുംബവഴക്കിനെ തുടർന്നുണ്ടായ അക്രമത്തിൽ ഭാര്യയ്ക്കും ഭാര്യാമാതാവിനും വെട്ടേറ്റു. പാലക്കാട് നെന്മാറ കൊടുവാൾപാറയിലാണ് സംഭവം നടന്നിരിക്കുന്നത്.

അഞ്ചാംമൈൽ സ്വദേശി ദീപുവാണ് ഭാര്യ കൃഷ്‌ണ സുധ, ഭാര്യാമാതാവ് ഓമന എന്നിവരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഭാര്യാമാതാവ് ഓമനയുടെ പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

സംഭവത്തെ തുടർന്ന് പ്രതി സ്ഥലത്തുനിന്നും രക്ഷപെട്ടു. ഇയാൾക്കായുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്. കുടുംബപരമായ പ്രശ്നങ്ങളാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് നെന്മാറ പൊലിസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!