തിരുവനന്തപുരം: 30 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലിയെ പ്രഖ്യപിച്ചു. ഒന്നാം സമ്മാനം TL 360615 നമ്പറിനാണ്. തിരുവനന്തപുരത്തെ ഗോർഖിഭവനിലാണ് നറുക്കെടുപ്പ് നടന്നത്. മന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. മന്ത്രി പൂജബമ്പർ ടിക്കറ്റ് പ്രകാശനവും നിർവഹിച്ചു.
സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സമ്മാനത്തുക 30കോടിയാക്കിയ ശേഷമുള്ള തിരുവോണം ബമ്പറിന്റെ ആദ്യവിൽപ്പനയിലാണ് ചരിത്രനേട്ടം. കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റ്). തൃശൂരാണ് രണ്ടാമത് (10,62,00), തിരുവനന്തപുരം (8,64,100) മൂന്നാമതാണ്.
രണ്ടാംസമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. കൂടാതെ 5000, 2000,1000, 500 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. 30 കോടി രൂപ ഒന്നാം സമ്മാനത്തിന് അർഹനായാൽ എത്രയും പെട്ടെന്ന് ലോട്ടറി വകുപ്പിനെ അറിയിക്കുക എന്നതാണ് പ്രധാനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയാണെങ്കിൽ ഏതാണ്ട് 15,20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിൽ പണം വരും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
