- പുഴമധ്യത്തിലെ കല്ലിന് മുകളിൽ ഇരിക്കുന്നതിനിടെ മലവെള്ളം ഇരച്ചെത്തി
തിരുവമ്പാടി: കുടുംബത്തോടൊപ്പം വിനോദ യാത്ര പോയ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. കിഴിശ്ശേരി കുഴിത്തോളം റോഡിൽ ഗാന്ധി നഗർ സ്വദേശി അയക്കോടൻ ഖാദറിന്റെ ഭാര്യ കൊണ്ടോട്ടി കൊളത്തൂർ സ്വദേശി ജസ് (30) ആണ് തിരുവമ്പാടി പതങ്കയത്ത്-ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കു പാലത്തിന് സമീപം മല വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് കുടുംബം വെള്ളച്ചാട്ടം കാണാനായി പോയത്.
ജസ്നയുടെ ഭർതൃ സഹോദരന്മാരുടെ ഭാ ര്യമാരും മക്കളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെയുള്ള സംഘമായിരുന്നു ഇവർ. ഇന്നലെ വൈകുന്നേരത്തോടെ ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴമധ്യത്തിലെ കല്ലിന് മുകളിൽ ഇരിക്കുക യായിരുന്ന ജസ്ന പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കിൽപ്പെടു കയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ മുക്കം ഫയർഫോഴ്സും കോടഞ്ചേരി പൊലിസും നാട്ടുകാരും സന്നദ്ധസേനാ പ്രവർത്തകരും ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തി.
മണിക്കൂറുകൾ നീ ണ്ട തിരച്ചിലിനൊടുവിലാണ് രാത്രി 9.45ന് മൃ തദേഹം കണ്ടെത്തിയത്. പിതാ വ്: തയ്യിൽ ഹൈദർ. മാതാവ്: സുബൈദ. മക്കൾ: ഹാദി മുഹമ്മദ്, ഹിദ, ഹൈസ. സഹോ ദരൻ: ജസീം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
