ടുണീഷ്യ: ഇസ്താംബൂളിൽ നിന്ന് ടുണീഷ്യയിലേക്കുള്ള ടർക്കിഷ് എയർലൈൻ വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ലാൻഡിങ്ങിനിടെ ശക്തമായി കുലുങ്ങി. വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാരി പങ്കുവച്ച വീഡിയോ വഴിയാണ് വിവരം പുറത്തറിഞ്ഞത്.
ടർബുലൻസ് കാരണം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതായി അനുഭവപ്പെട്ടെന്ന് വിമാനത്തിലെ യാത്രക്കാർ പറഞ്ഞു. TK 661 വിമാനം ടുണിസിലെ ടുണിസ്- കാർത്തേജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ടർബുലൻസ് അനുഭവപ്പെട്ടത്. വിമാനം മൂന്ന് തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നാം തവണ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് പതിക്കുന്നതായി തോന്നിയതെന്ന് യാത്രക്കാരി വീഡിയോയിൽ പറയുന്നു.
വീഡിയോയിൽ വിമാനം ശക്തമായി കുലുങ്ങുന്നതും യാത്രക്കാർ നിലവിളിക്കുന്നതും കാണാം. മൂന്ന് ലാൻഡിങ് ശ്രമങ്ങളും പരാജയപ്പെട്ടതോടെ വിമാനം ടുണിസിൽ നിന്ന് നിന്ന് ഏകദേശം 60 മൈൽ അകലെയുള്ള എൻഫിദ ഹമ്മാമെറ്റ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഇറക്കിയെന്നും ആർക്കും പരിക്കില്ലെന്നുമാണ് റിപ്പോർട്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
