ഗുരുതര തകരാർ; ലക്ഷത്തോളം ടൊയോട്ട കാംരി കാറുകൾ തിരിച്ചു വിളിച്ച് സഊദി വാണിജ്യമന്ത്രാലയം 

malayalampress
1 Min Read

റിയാദ്: ഗുരുതര തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലക്ഷത്തോളം ടൊയോട്ട കാംരി കാറുകൾ തിരിച്ചു വിളിച്ച് സഊദി വാണിജ്യമന്ത്രാലയം.  ഇൻസ്ട്രുമെന്റ് പാനൽ സിസ്റ്റത്തിലെ തകരാർ കാരണം 2025, 2026 മോഡലുകളിലായി ഏകദേശം 85,000 ടൊയോട്ട കാംറി കാറുകളാണ് സഊദി വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചത്.

ഈ തകരാർ പ്രധാനപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതിനും, ഇഗ്നിഷൻ കീയുടെയും സീറ്റ് ബെൽറ്റുകളുടെയും മുന്നറിയിപ്പ് ശബ്ദങ്ങൾക്ക് പുറമേ, ടേൺ സിഗ്നലുകളുടെയും മുന്നറിയിപ്പ് ലൈറ്റുകളുടെയും തടസ്സത്തിനും കാരണമാകുമെന്ന് മന്ത്രാലയം വിശദീകരിച്ചു, ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തൽ.

രാജ്യത്തെ കാംരി കാറുടമകൾ Recals.sa പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ വാഹനം തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമായ പ്രോഗ്രാമിംഗ് സൗജന്യമായി നടപ്പിലാക്കുന്നതിന് അബ്ദുൾ ലത്തീഫ് ജമീൽ കമ്പനിയുമായി ബന്ധപ്പെടാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

Recals.sa പ്ലാറ്റ്‌ഫോം വഴി തിരിച്ചുവിളിക്കലിനുള്ള റഫറൻസ് നമ്പർ 26066 ആണെന്നും കമ്പനിയെ 8004400055 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അവർ ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വാഹനങ്ങളിലെയും ഉൽപ്പന്നങ്ങളിലെയും നിർമ്മാണ വൈകല്യങ്ങൾ പരിഹരിക്കുന്നതിനുമായി വാണിജ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഡിഫെക്റ്റീവ് പ്രോഡക്റ്റ്സ് റീകോൾ സെന്റർ പ്രതിനിധീകരിക്കുന്ന ഈ തിരിച്ചുവിളിക്കൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!