പോർച്ചുഗൽ ടീമിലേക്കു തിരികെ വരാം…;കളിക്കാൻ നിബന്ധന വച്ച് ക്രിസ്റ്റ്യാനോ

News Desk
1 Min Read

ലണ്ടൻ: പോർച്ചുഗൽ ദേശീയ ടീം ക്യാംപിലേക്ക് തിരികെ പോകുന്നതിന് മാനേജ്മെന്റിനു മുന്നിൽ നിബന്ധന വച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടീമിന്റെ പരിശീലകനായ ഹോർഹെ ജിസ്യൂസ് ക്യാംപ് വിട്ടാല്‍ മാത്രം തിരികെ വരാമെന്നാണ് റൊണാൾഡോയുടെ നിലപാടെന്ന് പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോർഹെ ജിസ്യൂസ് പരിശീലകനായിരിക്കുന്നിടത്തോളം കാലം പോർച്ചുഗലിന്റെ ജഴ്സി വീണ്ടും അണിയാൻ താൽപര്യമില്ലെന്നാണ് റോണോയുടെ നിലപാട്. പരിശീലകനുമായുള്ള ശക്തമായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് റൊണാൾഡോ നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ ടീം ക്യാംപ് വിട്ടത്.

അതേസമയം ഹോർഹെ ജിസ്യൂസ് റൊണാൾഡോയെ ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോയ്ക്ക് എപ്പോൾ വേണമെങ്കിലും ടീമിലേക്കു മടങ്ങിയെത്താമെന്ന് ഹോർഹെ വ്യക്തമാക്കി. ‘‘അദ്ദേഹത്തിന് ടീമിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം. അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ദേശീയ ടീമിനൊപ്പമുള്ള യാത്ര എങ്ങനെ അവസാനിപ്പിക്കണം എന്നും അദ്ദേഹം വേണം തീരുമാനിക്കാൻ. നീ കളിച്ചാലും കളിച്ചില്ലെങ്കിലും എന്റെ ഒപ്പം നീ ഉണ്ടാകണം എന്നാണ് ഞാൻ ക്രിസ്റ്റ്യാനോയോട് പറഞ്ഞത്. അതിൽ ഞാൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു’’ ജിസ്യൂസ് പറഞ്ഞു.

റൊണാൾഡോ ഇല്ലെങ്കിൽ യുവേഫ നേഷന്‍സ് ലീഗിൽ തകർപ്പൻ പ്രകടനമാണ് പോർച്ചുഗൽ നടത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ മൂന്നാം മത്സരത്തിലും പോർച്ചുഗല്‍ ജയിച്ചു കയറി. നോർവേയെ 2–1നു തകർത്താണ് പോർച്ചുഗൽ നേഷൻസ് ലീഗിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചത്. 36–ാം മിനിറ്റിൽ ക്രിസ്റ്റഫർ ഐയെയിലൂടെ നോർവേ ലീഡ് നേടിയെങ്കിലും (0–1), 2 മിനിറ്റിനു ശേഷം ജോവ കാൻസലോയിലൂടെയും (38) ഗോൺസാലോ റാമോസിലൂടെയും (79) പോർച്ചുഗൽ തിരിച്ചടിച്ചു (2–1). 4 തുടർ ജയങ്ങളും 12 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതുള്ള നിലവിലെ ചാംപ്യൻമാരായ പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!